തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു മുന്നിലുള്ള ഫുട്പാത്തിൽ കൂറ്റൻ മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനിക്ക് പരിക്ക്. കോച്ചിംഗ് സെന്‍ററിലേക്ക് പോകുകയായിരുന്ന ദൃശ്യ എന്ന വിദ്യാർഥിനിക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.
രാവിലെ 8:15നാണ് സംഭവം. ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്ന ദൃശ്യയുടെ തലയിലേക്ക് വലിയ ശബ്ദത്തോടെ മരക്കൊമ്പ് പതിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്ന് ബോധരഹിതയായി വിദ്യാർഥിനിയെ ഉടൻതന്നെ പോലീസും വഴിയാത്രക്കാരും ചേർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.